കണ്ണൂർ: കണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പോലീസുകാർക്കിടയിൽ പരിഭ്രാന്തി പരത്തി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് വനിതാ സെല്ല് സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായി അഞ്ചോളം കാക്കകൾ ചത്തൊടുങ്ങിയത്. ഇക്കാര്യം വനിതാ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റേഷൻ പരിസരത്ത് കൂടുതൽ കാക്കകൾ ചത്തതായി മനസിലായത്.
ഇതിൽ അസ്വാഭികത മനസിലാക്കിയ വനിതാ സെൽ സിഐ ആരോഗ്യവകുപ്പിനെ വിവരമറിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത കാക്കളുടെ സാന്പിളുകൾ ശേഖരിച്ചു.
പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ചത്ത കാക്കകളുട ശേഖരിച്ച സാന്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് വനിതാ സെൽ സിഐ പറഞ്ഞു.
പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് അധികൃതർ.