ചാത്തന്നൂർ: വിദേശത്തായിരുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും അടുപ്പം കുടി പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയതു.
ആലപ്പുഴ അരുക്കുറ്റി പുതുച്ചേരിയിൽ വീട്ടിൽ ശരത് എൻ ദേവാ (25) ണ് അരുക്കുറ്റിയിൽ നിന്നും പിടിയിലായത്.
യുവതി വിദേശത്തായിരിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ഇവർ പരിചയപ്പെടുന്നത്. അടുപ്പം വർധിച്ചപ്പോൾ ശരത് യുവതിക്ക് വിവാഹ വാഗ്ദാനം നല്കി.
പിന്നീട് പല ആവശ്യങ്ങൾ ഉന്നയിച്ച് യുവതിയിൽ നിന്നും ഒരു ലക്ഷത്തിലധികം രുപ പല തവണയായി വാങ്ങിച്ചു. നാട്ടിലെത്തിയ യുവതിയെ കഴിഞ്ഞ 6-ന് പാരിപ്പള്ളിയിലെ വീട്ടിലെത്തി ശരത് പീഡനത്തിന് ഇരയാക്കി.
പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുന്നതായി ബോധ്യപ്പെട്ട യുവതി പാരിപ്പള്ളി പോലീസിന് പരാതി നല്കുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട് ശരതിന്.
പാരിപ്പളളി ഇൻസ്പെക്ടർ അൽ ജബാറിന്റെ നേതൃത്വത്തിൽ എസ്ഐ.പ്രദീപ്, എഎസ് ഐമാരായ നന്ദകുമാർ, അഖിലേഷ്, സി പി ഒ മാരായ ബിന്ദു, മനോജ്, സലാഹുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അരുക്കുറ്റിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.