ചാലക്കുടി: ആഹാരത്തിനു വഴിതേടിപോയ അമ്മയെ കാത്ത് കരയുന്ന കുഞ്ഞ് വഴിയാത്രക്കാർക്ക് നൊന്പരമായി. മാർക്കറ്റ് റോഡിൽ പള്ളിപ്പാടത്തിനരികിൽ ഉന്തുവണ്ടിയിളാണ് ഇന്നലെ ഉച്ചയ്ക്കു ഈ നൊന്പരപ്പെടുത്തുന്ന സംഭവമുണ്ടായത്.
പള്ളിപ്പാടത്തിനരികിൽ ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക് സാധാനങ്ങളോ പാഴയ സാധനങ്ങളോ ഉണ്ടോയെന്ന് തിരയാൻ പോയ അമ്മയെ കാണാതായതോടെയാണ് കുഞ്ഞ് കരച്ചിൽ തുടങ്ങിയത്. ഉന്തുവണ്ടിയിൽ ഒറ്റയ്ക്കായ കുട്ടിക്ക് കളിക്കാൻ നൽകിയ പാവകുട്ടിയാണെങ്കിൽ റോഡിലേക്ക് വീണു പോയി.
പക്ഷേ കുഞ്ഞിന്റെ കരച്ചിൽ കണ്ട് സങ്കടപ്പെട്ടു പോയവർ ആരും താഴെ വീണു കിടക്കുന്ന പാവക്കുട്ടിയെ ശ്രദ്ധിച്ചില്ല.
പഴയ സാധനങ്ങളും പെറുക്കി അമ്മ മടങ്ങി വരുംവരെ കുട്ടി കരഞ്ഞു കൊണ്ടിരിക്കയായിരുന്നു. അമ്മ വന്ന് കുഞ്ഞിന് റോഡിൽ നിന്ന് പാവകുട്ടിയെ എടുത്തുകൊടുത്തതോടെ കുഞ്ഞിന്റെ കരച്ചിൽ നിന്നു. അരച്ചാൻ വയറിനു വേണ്ടി അമ്മയും കുഞ്ഞും വീണ്ടും ഉന്തുവണ്ടിയുമായി യാത്ര തുടർന്നു.