കരയുന്ന കുഞ്ഞുങ്ങള്‍ തീയറ്ററില്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തുന്നത് പതിവാണ്. ഇത്തരം അമ്മമാരും അച്ഛന്മാരും തിയേറ്ററുകളിലെ പതിവ് കാഴ്ചയുമാണ്.
പലപ്പോഴും കുഞ്ഞുമായി അച്ഛനോ അമ്മയോ തിയേറ്ററിനുള്ളില്‍ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക.
കുഞ്ഞുങ്ങളുടെ കരച്ചില് സിനിമ കാണാനെത്തുന്ന മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.
പ്രേക്ഷകരുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്ന ഈ പരിപാടി അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോര്പറേഷന് (KSFDC).
തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്.
സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ തിയേറ്റര്‍ വിടുന്നതിന് പകരം ഇനി മുതല്‍ ഈ മുറി പ്രയോജനപ്പെടുത്താം.
ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയിലാണ് ക്രൈയിങ്റൂമിന്റെ നിര്‍മാണം. തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്.
കുഞ്ഞുമായി ക്രൈയിംഗ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുളള സൗകര്യമാണ് ഒരുക്കിയത്. ഗ്ലാസ് കൊണ്ട് കവര്‍ ചെയ്ത ഭാഗത്തിലൂടെ സിനിമ വ്യക്തമായി കാണുകയും ചെയ്യാം. വിശാലമായ മുറി ആയതിനാല്‍ കുട്ടിക്കും അസ്വസ്ഥത തോന്നില്ല.
സിനിമാ മന്ത്രി വി എന്‍ വാസവന് ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
കുഞ്ഞുങ്ങളുമായി തീയറ്ററില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് സിനിമ ആസ്വദിക്കാന്‍ കഴിയുന്നത് വളരെ അപൂര്‍വമാണ് തിയറ്ററയിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപടാതെ കുട്ടികള്‍ അസ്വസ്ഥരാവുകയും തിയറ്റര്‍ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഇനി തീയറ്റര്‍ വിടേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ തീയറ്ററുകള്‍ വനിതാ ശിശു സൗഹാര്‍ദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ ക്രൈറൂം സജ്ജീകരിച്ചിട്ടുണ്ട്.
കെഎസ്എഫ്ഡിസി ക്രൈറൂമുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയില്‍ നിര്‍മ്മിച്ച ക്രൈറൂമില്, തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്.
കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്എഫ്ഡിസിഇക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സിനിമാ തിയേറ്ററിലെ തിരക്കും ശബ്ദവുമാണ് കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും പ്രശ്നമാകുന്നത്. ഇവരുടെ കരച്ചില് സിനിമ കാണാനെത്തുന്ന മറ്റുളളവര്‍ക്കും പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കും.
അതുകൊണ്ടു തന്നെയാണ് കൈക്കുഞ്ഞുങ്ങളുമായി സിനിമാ തിയേറ്ററില്‍ എത്താന്‍ വലിയൊരു ശതമാനം ആള്‍ക്കാരും മടിക്കുന്നത്.