ആലുവ: ഗർഭിണിക്ക് ഭർത്താവിന്റെ മർദനം. ആലുവയിലാണ് സംഭവം. ആലങ്ങാട് സ്വദേശിനി നൗഹത്തിനെയാണ് ഭർത്താവ് ജൗഹർ മർദിച്ചത്. തടയാനെത്തിയ യുവതിയുടെ പിതാവിനും മർദനമേറ്റു.
സ്ത്രീധനത്തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഗുരുതരമായി പരിക്കേറ്റ നൗഹത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗഹത്ത് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. നൗഹത്ത് നാല് മാസം ഗർഭിണിയാണ്.
ഗർഭിണിക്ക് ഭർത്താവിന്റെ മർദനം! തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും അടിയേറ്റു; ആലുവയില്‍ നടന്ന സംഭവം ഇങ്ങനെ…
