കോട്ടയം: വിഷുക്കണിയൊരുക്കാന്‍ സ്വര്ണവെള്ളരിയെത്തുന്നതു മൈസൂരുവിൽനിന്ന്. നഗരത്തിലെ വിപണിയിൽ കുഞ്ഞൻ സ്വർണവെള്ളരിക്ക് ആവശ്യക്കാരേറെയാണ്.
പാലക്കാട്, തൃശൂര്‍ മേഖലകളിൽനിന്നുള്ള കണിവെള്ളരിയും വിപണിയിലുണ്ട്. മൂവാറ്റുപുഴ, കുറുപ്പന്തറ, കടുത്തുരുത്തി എന്നിവിടങ്ങളിലും വെള്ളരി വിളവെടുക്കുന്നുണ്ട്.
കൊടുംവേനലില്‍ നനച്ചും വളമിട്ടും കീടങ്ങളെ അകറ്റിയും വെള്ളരി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്നതു തുച്ഛമായ വിലയാണ്. ഇക്കൊല്ലം ഇരുപതു രൂപവരെ വിലയുണ്ട്. അതിശക്തമായ വേനലില്‍ 40 ശതമാനംവരെ വിളനഷ്ടവും കർഷകർക്കു നേരിടേണ്ടിവന്നു.
അയല്‍സംസ്ഥാനങ്ങളില്‍നിന്നു വെള്ളരി വൻതോതില്‍ എത്തുന്നതും പ്രദേശിക കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. വിഷുച്ചന്തയിൽ ഇന്നും നാളെയുമാണു വെള്ളരിക്ക് ഏറ്റവും വില്‍പ്പനയുണ്ടാകുക.