ജോലിക്കായുള്ള ഇന്റർവ്യൂവിൽ പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദ്യോഗാർഥികളുടെ അഭിരുചി കഴിവ് സമ്മർദ്ദത്തിൽ എങ്ങനെ പ്രതികരിക്കും എന്നതൊക്കെ അറിയാനുള്ള വഴികൾ കൂടിയാണ് ഇന്റർവ്യൂവിലെ ചില ചോദ്യങ്ങൾ. ഇപ്പോഴിതാ ഇന്റർവ്യൂവിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവാവ്.
ഒരു വിദേശ കമ്പനിയിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത അനുഭവമാണ് യുവാവ് പങ്കുവച്ചത്. ‘ടെക്നിക്കൽ അല്ലാത്ത എന്തെങ്കിലും ഒരു കാര്യം തങ്ങളെ പഠിപ്പിക്കൂ’ എന്നതായിരുന്നു യുവാവ് ചോദിച്ച ചോദ്യം. ചോദ്യം ആദ്യം കേട്ടപ്പോൾ ഒന്ന് പകച്ചു പോയെങ്കിലും അതി സാമർഥ്യമായി അദ്ദേഹം അതിനെ കൈകാര്യം ചെയ്തു. കുക്കുമ്പർ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുക’ എന്നാണ് യുവാവ് അവരെ പഠിപ്പിച്ചത്.
‘ചോദ്യം ഇതായിരുന്നു; ഞങ്ങളെ എന്തെങ്കിലും പഠിപ്പിക്കൂ. ഒരേയൊരു കാര്യം അത് ടെക്നിക്കൽ ആയ ഒന്നും ആയിരിക്കരുത്. ഞാനാദ്യം പകച്ചുപോയി. പിന്നീട്, അവരെ കുക്കുമ്പർ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു. പിന്നീട്, അവരോട് അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നും പറഞ്ഞു. നിങ്ങളാണെങ്കിൽ ഈ അവസ്ഥയിൽ എന്ത് ചെയ്യും’ എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരനായിരുന്നു എങ്കിൽ ആ ചോദ്യം ചോദിക്കില്ലായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, യുവാവ് മറുപടി പറഞ്ഞത് ഇന്ത്യൻ പൗരനല്ലാത്ത ഒരു ഇന്ത്യൻ വംശജനാണ് ആ ചോദ്യം ചോദിച്ചത് എന്നായിരുന്നു.