സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്.
ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളായ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ഇവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കാവല്‍ നിന്ന നെല്‍സണ്‍ എന്ന പോലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.