മധുരപലഹാരങ്ങളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് കണ്ടെത്തുക പ്രയാസമാണ്. ചീസ് കേക്ക്, ബ്രൗണി, കുക്കി, മഫിന്‍ തുടങ്ങിയവയെല്ലാം ഇതില്‍ മുന്നില്‍ നില്ക്കുന്നവയാണ്.
ഈ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ പാതിരാത്രി ഇതൊക്കെ കഴിക്കണമെന്ന് തോന്നിയാല്‍ എന്താ ചെയ്യുക.
ഇത്തരത്തില്‍ ഏത് സമയത്തും കപ്പ് കേക്ക് കഴിക്കാനായി പുതിയൊരു പദ്ധതിയുമായെത്തിയിരിക്കുകയാണ് സ്പ്രിം ഗിള്‍സ് എന്ന അമേരിക്കയിലെ ഒരു ബേക്കറി ശൃംഖല.
എടിഎമ്മില്‍ നിന്ന് ഏത് സമയത്തും പണം എടുക്കാന്‍ സാധിക്കുന്നത് പോലെ കപ്പ് കേക്കും ഇനിയെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇങ്ങനെ എടിഎമ്മില്‍ നിന്നും ഇഷ്ടമുള്ള കപ്പ് കേക്ക് തിരഞ്ഞെടുത്ത് കഴിക്കുന്ന വീഡിയോ സ്പ്രിംഗിള്‍സ് സമൂഹ മാധ്യമ ത്തിലൂടെ പങ്കുവെച്ചിരുന്നു. 24 മണിക്കൂറും ഈ സേവനം ലഭിക്കുന്നതാണ്.
എങ്ങനെയാണ് ഈ എടിഎമ്മിലൂടെ കപ്പ് കേക്ക് എടുക്കുന്നതെന്നും വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
തുടര്‍ന്ന് കപ്പ് കേക്കിന്റെ വില നല്‍കാവുന്നതാണ്. പിന്നാലെ ഒരു ബോക്സില്‍ ഇവ ലഭിക്കുന്നു. വ്യത്യസ്തമായ ഈ ആശയം സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
Been there done that. I wish there were more. https://t.co/Rw3WGBBiwZ
— burchama (@burchama) August 10, 2023