ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച പേരുകള്‍ക്ക് ഇരട്ടക്കുട്ടികള്‍ക്ക് ഇടാന്‍ ഇതിലും നല്ല പേരുകള്‍ വേറെയില്ല.
കൊറോണയെന്നും കോവിഡെന്നുമാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഈ ഇരട്ടകളുടെ ജനനം.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ സ്വദേശികളാണ് തങ്ങള്‍ക്ക് ജനിച്ച മകള്‍ക്കും മകനും ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള്‍ നല്‍കിയത്.
ലോകം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള്‍ എന്നും ഓര്‍മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ പറയുന്നു. കൊവിഡ് ആണ്‍കുട്ടിയും കൊറോണ പെണ്‍കുട്ടിയുമാണ്.
മാര്‍ച്ച് 26നും 27നും മധ്യേ അര്‍ധരാത്രിയില്‍ റായ്പുരിലെ ബി.ആര് അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇരട്ടകള്‍ ജനിച്ചത്.
പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറയുന്നു.
ലോക്ക് ഡൗണായതിനാല്‍ പ്രീതിയുടെ ബന്ധുക്കള്‍ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന്‍ സാധിച്ചിട്ടില്ല. കൊറോണയ്ക്കും കൊവിഡിനും ഒരു ചേച്ചികൂടിയുണ്ട്. ആ പെണ്‍കുട്ടിയുടെ പേര് എന്താണെന്ന് അറിയില്ല.