വീണ്ടും അഛാദിൻ..! 100 രൂ​പ അ​ച്ച​ടി നി​ർ​ത്തി; ക​റ​ൻ​സി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു; പു​തി​യ 200, 50 രൂ​പാ നോ​ട്ടു​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങും; നെട്ടോട്ടമോടി കച്ചവടക്കാരും ജനങ്ങളും

പ്ര​ബ​ൽ ഭ​ര​ത​ൻ

കോ​ഴി​ക്കോ​ട്: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ നോ​ട്ട് ക്ഷാ​മ​ത്തി​ൽ നി​ന്ന് ക​ര ക​യ​റി​യ രാ​ജ്യ​ത്ത് നോ​ട്ട് ക്ഷാ​മം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. 100 രൂ​പ നോ​ട്ടി​ന്‍റെ കു​റ​വാ​ണ് ബാ​ങ്കു​ക​ളി​ലും എ​ടി​എം കൗ​ണ്ട​റു​ക​ളി​ലും ജ​ന​ങ്ങ​ളെ വ​ട്ടം ചു​റ്റി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് 100 രൂ​പ നോ​ട്ടി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

100 രൂ​പ നോ​ട്ട് അ​ച്ച​ടി നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​പ​ണി​യി​ൽ നോ​ട്ട് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച്ച​യാ​യി ആ​ർ​ബി​ഐ പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ ഒ​രു ബാ​ങ്കി​ന്‍റെ​യും ചെ​സ്റ്റ് ബ്രാ​ഞ്ചി​ൽ(​ആ​ർ​ബി​ഐ​യി​ൽ നി​ന്ന് നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ബ്രാ​ഞ്ച്) എ​ത്തി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ വി​പ​ണ​യി​ലു​ള്ള നോ​ട്ട് കൊ​ണ്ടാ​ണ് ബാ​ങ്കു​ക​ളും ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്. ക​ട​ക​ളി​ലെ​യും അ​വ​സ്ഥ മ​റ്റൊ​ന്ന​ല്ല.

മി​ക്ക ക​ട​ക​ളി​ലും 100 രൂ​പ നോ​ട്ടി​ന്‍റെ ക്ഷാ​മം വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. 100 രൂ​പ കു​റ​ഞ്ഞ​തോ​ടെ ചി​ല്ല​റ നോ​ട്ടു​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പാ​രി​ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. എ​ടി​എം കൗ​ണ്ട​റു​ക​ളി​ലാ​ണ് ജ​ന​ങ്ങ​ൾ ഏ​റെ​യും വ​ല​യു​ന്ന​ത്. കൗ​ണ്ട​റു​ക​ളി​ൽ 100 രൂ​പ കു​റ​വാ​യ​തി​നാ​ൽ ചു​രു​ങ്ങി​യ​ത് 500 രൂ​പ​യെ​ങ്കി​ലും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സ്ഥി​തി​യാ​ണ്.

എ​ന്നാ​ൽ ഈ 500 ​ചി​ല്ല​യാ​ക്കാ​നു​ള്ള പ്ര​യാ​സം വേ​റെ​യു​മാ​ണ്. ക​ട​ക​ളി​ൽ നി​ന്ന് 500ന് ​ചി​ല്ല​റ ല​ഭി​ക്കാ​ത്തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ തെ​ര​ഞ്ഞെ​ത്തി​യാ​ണ് പ​ല​രും വ​ലി​യ നോ​ട്ട് ചി​ല്ല​റ​യാ​ക്കി മാ​റ്റു​ന്ന​ത്. എ​ന്നാ​ൽ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളി​ലും സ്ഥി​തി ആ​ശാ​സ സ്യ​മ​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ 100 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. 100 രൂ​പ നോ​ട്ട് അ​ച്ച​ടി നി​ർ​ത്തി എ​ന്ന​ത​ല്ലാ​തെ മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളോ അ​റി​യി​പ്പു​ക​ളോ ഒ​ന്നും ത​ന്നെ ആ​ർ​ബി​ഐ ഇ​തു​വ​രെ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ 1000,500 നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച പോ​ലെ ഒ​റ്റ​യ​ടി​ക്ക് 100 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള സാ​ധ്യ​ത​യും സാ​ന്പ​ത്തി​ക​വി​ദ​ഗ്ധ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

അ​ച്ച​ടി നി​ർ​ത്തി​യ നോ​ട്ടു​ക​ൾ ക്ര​മേ​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഇ​വ​ർ പ​ങ്ക് വ​യ്ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം 100 രൂ​പ നോ​ട്ടി​ന്‍റെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രാ​ഴ്ചയ്ക്കു​ള്ളി​ൽ പു​തി​യ 200,50 നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​ർ​ബി​ഐ പ​ദ്ധ​തി​യി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്ക് നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ർ​ബി​ഐ​യു​ടെ മൈ​സൂ​രി​ലെ നോ​ട്ട് പ്രി​ന്‍റിം​ഗ് യൂ​ണി​റ്റി​ൽ പു​തി​യ നോ​ട്ടു​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ​താ​യി ചെ​സ്റ്റ് ബ്രാ​ഞ്ചു​ക​ളി​ൽ അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ പു​തി​യ 200,50 നോ​ട്ടു​ക​ൾ എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും ചെ​സ്റ്റ് ബ്രാ​ഞ്ചി​ൽ എ​ത്തു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ർ​ബി​ഐ ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്.

പു​തി​യ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്. നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട ജോ​ലി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ബാ​ക്കി​യു​ള്ള​ത്. പു​തി​യ നോ​ട്ടു​ക​ൾ ഇ​റ​ങ്ങു​ന്ന​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് ആ​ർ​ബി​ഐ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts