മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. നാദാപുരം സ്വദേശി ബഷീറിൽ നിന്നാണ് നാല് ലക്ഷം രൂപയുടെ കറൻസി പിടികൂടിയത്. ഇന്നലെ രാത്രി ഗോഎയർ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ബഷീർ. 20535 ന്റെ യുഎഇ ദിർഹവും 355 യുഎസ് ഡോളറുമാണ് ബഷീറിൽ നിന്ന് പിടികൂടിയത്.
സിഐഎസ്എഫ് ചെക്കിംഗ് പരിശോധനയിൽ പണം കണ്ടെത്തിയതിനാൽ പണവും ബഷീറിനെയും കസ്റ്റംസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി യാത്രക്കാരനിൽ നിന്ന് 40 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയിരുന്നു.