തൃശൂര്‍: അഞ്ഞൂറു രൂപയുടെ പുതിയ നോട്ട് എത്തിയിട്ടും. ചില ബാങ്കുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് ആരോപണം. റിസര്‍വ് ബാങ്കില്‍നിന്ന് പുതിയ കറന്‍സി വിതരണത്തിന് എത്തുന്ന ദേശസാത്കൃത ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ആരോപണം.
പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ ലഭിച്ചാല്‍ ജനങ്ങള്‍ക്കിടയിലെ കറന്‍സി പ്രതിസന്ധിക്കു വലിയൊരളവുവരെ പരിഹാരമാകും. എന്നാല്‍ ഈയിനം കറന്‍സി ബാങ്ക ഉദ്യോഗസ്ഥര്‍ മനപൂര്‍വം പിടിച്ചുവച്ചിരിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒരു സംഘടനയുടെ നേതാക്കളും പിടിച്ചുവയ്ക്കലിനു പിന്നിലുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുതിയ 500 രൂപയുടെ കറന്‍സി ലഭ്യമാക്കാതെ നോട്ടു പ്രതിസന്ധി രൂക്ഷമാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണെന്നാണ് ആക്ഷേപം.