കൊച്ചി: നെടുന്പാശേരിയിൽ വൻ വിദേശ കറൻസി വേട്ട. നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ ഡൽഹിയിൽനിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാൻ സ്വദേശിയിൽനിന്നുമാണ് കറൻസിശേഖരം പിടിച്ചത്.
സൗദി ദിർഹവും അമേരിക്കൻ ഡോളറുമാണ് പിടിച്ചെടുത്തവ. ഇയാൾക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ് അധികൃതർ പറഞ്ഞു.