മുക്കം: കോഴിക്കോട് ജില്ലയുടെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന കെ എസ് ഇ ബിയുടെ കുന്നമംഗലം – അഗസ്ത്യൻമുഴി മൾട്ടി സർക്യൂട്ട് ആന്റ് മൾട്ടി വോൾട്ടേജ് ലൈനിൻ്റേയും കുന്നമംഗലത്ത് നിലവിലുള്ള 110 കെ വി സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സ്ഥാപിച്ച 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ് സ്റ്റേഷനും പ്രവർത്തന സജ്ജമായി.
ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാറും കെ എസ് ഇ ബി യും സംയുക്തമായി നടപ്പാക്കിയ ട്രാൻസ് ഗ്രിഡ് 20യുടെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്.
പുതിയ 220 കെ വി ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ കുന്നമംഗലം സബ് സ്റ്റേഷൻ ജില്ലയിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന ഹബ്ബായി മാറും. കിഫ്ബിയിൽ 110 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്.
നിലവിലുണ്ടായിരുന്ന 110 കെ വി ലൈൻ അലൈമെൻറ് വികസിപ്പിച്ചാണ് ഏഴര കിലോമീറ്റർ ദൈർഘ്യത്തിൽ വി സ്ട്രിംഗ് സസ്പെൻഷൻ ഇൻസുലേറ്റർ സംവിധാനത്തിൽ 110 കെ വി ലൈനിനൊപ്പം 220 കെ വി ലൈനും സ്ഥാപിച്ചത്.
വിതരണത്തിലെ ദൂര പരിധിയും ,ലൈനിൽ തകരാറുകൾ സംഭവിച്ചാൽ ബദൽ സംവിധാനമില്ലാ ത്ത സാഹചര്യവും പരിഗണിച്ചാണ് പുതിയ മൾട്ടി സർക്യൂട്ട് ലൈൻ സ്ഥാപി ച്ചത്.
2018 ഡിസംബറിലാണ് ട്രാൻസ് ഗ്രിഡ്പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത്. ഒരു വർഷം മുൻപെ പൂർത്തിയാവേണ്ട പദ്ധതി കോവിഡ് കാരണംനീണ്ടുപോകുകയായിരുന്നു.
രണ്ടാം പിണറായി സർക്കാർ പെട്ടെന്ന് പൂർത്തീകരിക്കേണ്ട നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾ പ്പെടുത്തിയാണ് പ്രവൃത്തി പൂർത്തികരിച്ചത്. മലപ്പുറം അരീക്കോട് നിന്നും വയനാട് കണിയാംപറ്റ സബ്സ്റ്റേഷനിലേക്ക് നിലവിൽ 220 കെ വി ലൈൻ പോകുന്നുണ്ട്.
ഈ ലൈൻ ഈസ്റ്റ് മലയമ്മയിൽ വെച്ച് പുതിയ മൾട്ടി സർക്യൂട്ട് ലൈനുമായി ബന്ധിപ്പിച്ചു . നിലവിൽ നല്ലളം സബ്സ് റ്റേഷൻ വഴി യുള്ള വൈദ്യുത വിതരണത്തിന് പുറമെ ജില്ലയുടെ മലയോര മേഖലയിലേക്ക്മറ്റൊരു വിതരണലൈൻ സൗകര്യം കൂടി ലഭ്യമാകും.
ഉറുമി ഉൾപ്പെടെ ചെറു കിട ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭ്യമാകുന്ന വൈദ്യുതിയുടെ സ്വീകര ണവും, വിതരണവും, കാര്യക്ഷമമാ ക്കാനും പുതിയ ലൈൻ സഹായക മാവും.
നിലവിൽ 110 കെ വി സൗകര്യമുള്ള കുന്നമംഗലം സബ്സ്റ്റഷനിൽ 100 മെഗാവാട്ടിന്റെ രണ്ട് ട്രാൻസ്ഫോർമർ കൂടി പ്രവർത്തനം തുടങ്ങും.
ഇതോടെ നല്ലളം, വടകര സബ്സ് റ്റേഷനുക ൾക്കൊപ്പം കുന്നമംഗലവും 220 കെ വി ശേഷിയുള്ള ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനായി മാറും.ഈ മാസം 16 ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും.