
കൊച്ചി: ലോക്ക്ഡൗണിന് ശേഷം അധിക ബില്ല് ഈടാക്കിയെന്ന പരാതിയിൽ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിംഗിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മുവാറ്റുപുഴ സ്വദേശി നൽകിയ ഹർജിയിലാണ് നടപടി.
രണ്ടു ദിവസത്തിനകം കെഎസ്ഇബി മറുപടി നൽകണമെന്നാണ് നിർദേശം. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവിൽ കെഎസ്ഇബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.