ഇരുട്ടടിയായി വൈ​ദ്യു​തി ബി​ൽ; ഉപഭോക്താക്കൾക്ക് ലഭിച്ച തുക ഇരട്ടിയിലധികം; ഉദ്യോഗസ്ഥരുടെ വിശദീകരണം ഞെട്ടിക്കുന്നത്


ചി​റ്റൂ​ർ: ഇ​ത്ത​വ​ണ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച ബി​ൽ തു​ക ഇ​ര​ട്ടി​യാ​യ​തി​ൽ കാ​ര​ണം ക​ണ്ടെ​ത്താ​നാ​വാ​ത വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

മാ​സം 500 രൂ​പ വ​രെ ബി​ല്ല് അ​ട​ച്ചി​രു​ന്ന​വ​ർ​ക്ക് 1000വും 500 ​മു​ത​ൽ 1000 വ​രെ അ​ട​ച്ചി​രു​ന്ന​വ​ർ​ക്ക് 2000 വ​രെ​യു​മാ​ണ് ആ​യി​രി​ക്കു​ന്ന​ത്്.
​കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​വ് കാ​ര​ണം മീ​റ്റ​ർ റീ​ഡി​ങ്ങി​നു ഇ​രു​പ​തു ദി​വ​സ​ത്തോ​ളം വൈ​കി​യാ​താ​ണെ​ന്ന​താ​ണ് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

മീ​റ്റ​ർ റീ​ഡി​ങ്ങ് വൈ​കി​യ​തോ​ടെ ഉ​പ​യോ​ഗം കൂ​ടു​ക​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്കു​ള്ള താ​രി​ഫി​ലേ​ക്കു മാ​റി​യ​തു​മാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു ഇ​ട​വ​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മീറ്റ​ർ റീ​ഡി​ങ്ങി​നു വൈ​കി​യ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പിച്ചി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.
വ​ണ്ടി​ത്താ​വ​ളം സ​ബ് സെ​ന്‍റ​റി​നു കീ​ഴി​ലുള്ള​വ​ർ​ക്കാ​ണ് വൈ​ദ്യു​തി നി​ര​ക്ക് ഇ​ര​ട്ടി​യാ​യി​രി​ക്കു​ന്ന​ത്.

ല​ഭി​ച്ചി​രി​ക്കു​ന്ന ബി​ല്ലി​ൽ ക​ഴി​ഞ്ഞാ മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​വ​സാ​ന യൂ​ണി​റ്റും ഇ​പ്പോ​ഴ​ത്തേ​തും സാ​ധാ​ര​ണ​ക്കാ​ര​ന് തി​രി​ച്ച​റി​യാ​നും ക​ഴി​യു​ന്നി​ല്ല.

നി​ല​വി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി മീ​റ്റ​ർ പ​രി​ശോ​ധി​ച്ച് എ​ഴു​തി കൊ​ടു​ക്കു​ന്ന ബി​ല്ല് ഉ​പ​ഭോ​ക്കാ​ക്ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു സ​മാ​ന​മാ​യി വൈ​ദ്യു​തി ബി​ല്ലി​ങ്ങ് രീ​തി​യും മാ​റ്റ​ണ​മെ​ന്ന​താ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment