തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിൽ മോദി പ്രെട്രോളിയം ഇന്ധനങ്ങൾക്ക് വില വർധിപ്പിച്ചതിനു പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്കിന്റെ പേരിലുള്ള ഷോക്കടിപ്പിക്കൽ. മഹാപ്രളയത്തിന്റെ കെടുതിയിൽനിന്നും ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും കരകയറിയിട്ടില്ല. അപ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ജനങ്ങളെ പിഴിയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.