തിരുവനന്തപുരം: കേന്ദ്രപൂളിൽനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ കുറവു വന്നതിനാൽ വൈകുന്നേരം 6.30 മുതൽ 9.30-വരെ നിയന്ത്രണ സാധ്യതയുള്ളതായി വൈദ്യുതി ബോർഡ് അറിയിച്ചു.
കേന്ദ്രപൂളിൽനിന്നു ലഭിക്കുന്നവയിൽ താൽച്ചറിൽനിന്ന് 200 മെഗാവാട്ടിന്റെയും കൂടംകുളത്തുനിന്ന് 266 മെഗാവാട്ടിന്റെയും കുറവ് വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവർ പെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുത നിലയങ്ങളും കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്.
700 മെഗാവാട്ടിന്റെ കുറവുവന്നത് കന്പോളത്തിൽനിന്നു വാങ്ങി പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വന്നാൽ വൈകുന്നേരം ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.