തിരുവല്ല: തിരുവല്ല നഗരത്തിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം, വ്യാപാരികൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഒരാഴ്ചയായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ നഗരത്തില്‍ വൈദ്യുതി മുടക്കം പതിവാണ്. കേരളത്തില്‍ എമ്പാടും വൈദ്യുതി ബോര്‍ഡ് മെച്ചപ്പെട്ട സേവനം നല്‍കുന്നതായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവകാശപ്പെടുമ്പോള്‍ മധ്യ തിരുവിതാംകൂറിലെ പ്രധാന നഗരമായ തിരുവല്ലയില്‍ വൈദുതി മുടക്കത്തിന് യാതൊരുകാരണവും പറയാനില്ല.
ചില ദിവസങ്ങളില്‍ നിരവധി തവണയാണ് വൈദ്യുതി ഇല്ലാതാവുന്നത്. ഉത്പാദന പ്രസരണ വിതരണ രംഗങ്ങളില്‍ ശ്രദ്ധ ചെലുത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തിയാണ് ബോര്‍ഡ് മുന്നോട്ട് നീങ്ങുന്നതെന്നാണ് അധികൃതരുടെ വാദം. പക്ഷേ തിരുവല്ല ടൗണ്‍ ഫീഡറില്‍ കാര്യങ്ങള്‍ എല്ലാം എപ്പോഴും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ മാതിരിയാണ്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പലപ്പോഴുംവൈദ്യുതി മുടക്കം. നഗരഹൃദയത്തിലുള്ള വൈദ്യുതി ഭവന്റെ ഓഫീസിലേക്ക് വിളിച്ചാല്‍ ആരും ഫോൺ എടുക്കാറില്ല. അഥവാ ആരെയെങ്കിലും കിട്ടിയാല്‍ ഉടന്‍ വൈദ്യുതി വരും എന്ന് പറയുന്ന സ്ഥിരം മറുപടിയും ലഭ്യമാണ്.
ടൗണ്‍ ഫീഡറില്‍ ഇടര്‍ച്ചയായി വൈദ്യതി മുടക്കം ഉണ്ടാക്കുന്നതിന് കാരണം സബ് സ്റ്റേഷനിലെ കേബിള്‍ കുഴപ്പമാണെന്നാണ് പൊതുവെ പറയുന്നത്. വൈദ്യുതി മുടക്കം തങ്ങളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.