പട്ടുവം: പട്ടുവം കൂത്താട് വയോധികയുടെ വീട് വൈദ്യുതീകരിച്ച് നല്കി. മുള്ളൂല്‍ പ്രദേശത്തെ ഞാറ്റിയാല്‍ കാര്‍ത്യായനിയുടെ വീടാണ് വൈദ്യുതീകരിച്ചത്. വാര്‍ഡ് മെമ്പറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കപ്പച്ചേരി രാജീവന് മുന്‍കൈയെടുത്താണ് കാര്‍ത്യായനിയുടെ വീട് വൈദ്യുതീകരിച്ചത്.
14 വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും സൗജന്യമായി ലഭിച്ച വീട്ടിലാണ് കാര്‍ത്യായനിയുടെ ഏകാന്തവാസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഈ എഴുപതുകാരിക്ക് സന്ധ്യ മയങ്ങിയാല്‍ ഇരുട്ട് മാത്രമാണ് കൂട്ടുണ്ടായിരുന്നത്. ഇവരുടെ ദുരിതം മനസിലാക്കിയ ഗ്രാമപഞ്ചായത്തംഗം രാജീവന് കപ്പച്ചേരി സൗജന്യ വൈദ്യുതീകരണത്തിനായി കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രാജീവന്റെ നേതൃത്വത്തില്‍ ഇലക്ട്രീഷ്യനായ വെളുത്തേര രാമചന്ദ്രന്റെ സഹായത്തോടെ സൗജന്യമായി വീട് വയറിംഗ് ചെയ്തു. കെഎസ്ഇബി അധികൃതര്‍ സൗജന്യമായി പോസ്റ്റും വൈദ്യുതിയും നല്കി. ഇന്നലെ കെഎസ്ഇബി അധികൃതരും ഗ്രാമപഞ്ചായത്തംഗം കപ്പച്ചേരി രാജീവനും വീട്ടിലെത്തി വൈദ്യുതി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.