വൈ​ദ്യു​തി സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ൽ; ത​വ​ണ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണമെന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ചാ​ർ​ജി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ൽ ല​ഭി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ​എ​സ് പി​ള്ള. ബി​ൽ തു​ക അ​ട​യ്ക്കാ​ൻ ത​വ​ണ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ബ്സി​ഡി അ​ടു​ത്ത മാ​സ​ത്തെ ബി​ല്ലി​ൽ കു​റ​ച്ച് ന​ൽ​കും. ബി​ൽ‌ തു​ക അ​ഞ്ച് ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​ക്ഷ​നി​ലെ എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ 1912 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യോ വേ​ണം.

ത​വ​ണ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ബി​ൽ തു​ക​യു​ടെ 70 ശ​ത​മാ​നം അ​ട​യ്ക്കാം. സ​ബ്സി​ഡി കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന തു​ക അ​ടു​ത്ത മാ​സം അ​ട​യ്ക്കാ​മെ​ന്നും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment