നമുക്ക് യുക്തിസഹമെന്നു തോന്നാത്ത വിശ്വാസങ്ങളെ നമ്മള് അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാറുണ്ട്.
എന്നാല്‍ സ്വന്തം ജീവിതത്തില്‍ വിചിത്രമായ പല അനുഭവങ്ങളുമുണ്ടാവുമ്പോഴാണ് നമ്മള് പ്രേതങ്ങളിലും നെഗറ്റീവ് എനര്ജികളിലുമൊക്കെ വിശ്വസിക്കുന്നത്.
ആ സമയത്ത് മറ്റുള്ളവര്‍ നമ്മെ അന്ധവിശ്വാസികള്‍ എന്നു വിളിക്കുന്നു. ഇപ്പോള്‍ ഒരു പെയിന്റിംഗ് മൂലം ജീവിതത്തില്‍ പലതും സംഭവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.
പെയിന്റിംഗ് വാങ്ങി തന്റെ ജീവിതം ആകെ ദുരിതത്തിലായി എന്നാണ് പേരു വെളിപ്പെടുത്താത്ത വ്യക്തി പറയുന്നത്.
രണ്ട് പാവകളെ ചിത്രീകരിക്കുന്ന പെയിന്റിംഗ് ഇദ്ദേഹം 3800 രൂപക്കാണ് വാങ്ങിയത്. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതേ വിലയ്ക്ക് തന്നെ ഈ പാവ ഇദ്ദേഹം വില്ക്കാന് ഒരുങ്ങുകയാണ്.
രണ്ടു പാവകളുള്ള ആ ചിത്രം ശപിക്കപ്പെട്ട ഒരു ചിത്രമാണെന്നും ചിത്രം തന്റെ ജീവിതം നശിപ്പിച്ചെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ നിന്നാണ് രണ്ട് പാവകളുടെ ആ ചിത്രം താന്‍ വാങ്ങിയതെന്ന് ആ വ്യക്തി പറഞ്ഞു.
പെയിന്റിംഗ് മനോഹരമാണ്, പക്ഷേ അത് വാങ്ങുന്നയാളുടെ വീട്ടില്‍ പ്രേതബാധയും, നെഗറ്റീവ് ശക്തിയും, ദൗര്‍ഭാഗ്യവും ഉണ്ടാകുമെന്ന് അത് വില്‍ക്കുന്ന സ്ത്രീ ഇദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു
ഇതില്‍ വിശ്വാസമില്ലാതിരുന്ന ഇദ്ദേഹം കൂടുതല്‍ ആലോചിക്കാതെ പെയിന്റിംഗ് വാങ്ങി വീട്ടില്‍ കൊണ്ടു വച്ചു. പക്ഷേ, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു.
” വിചിത്രമായ കാര്യങ്ങള്‍ ശേഖരിക്കുന്ന ഒരാളെന്ന നിലയില്‍, വ്യത്യസ്തമായ ഈ പെയിന്റിംഗ് എന്നെ ആകര്‍ഷിച്ചു. ചിത്രത്തിലെ ഒരു പാവയ്ക്ക് വൃദ്ധയുടെ മുഖമാണെങ്കിലും, ഒരു കുഞ്ഞിന്റെ ശരീരമാണ്. അവളുടെ തുറിച്ചു നോട്ടം ഭയപ്പെടുന്നതാണ്. ആലിംഗനം ആവശ്യപ്പെടുന്നതുപോലെ അവളുടെ കൈകള്‍ തുറന്നിരിക്കുന്നത് കൂടുതല്‍ ഭയാനകമാണ് ” അദ്ദേഹം ഇബേയില്‍ പെയ്ന്റിംഗ് വില്‍ക്കാനുള്ള കുറിപ്പില്‍ എഴുതി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി, വീട്ടില്‍ പ്രാണികളും എലികളും വരാന്‍ തുടങ്ങി.
പെട്ടെന്ന് ഒരു ദിവസം പൊന്നുപോലെ നോക്കിയ വളര്‍ത്തുനായ്ക്കളില്‍ ഒന്നായ ഹാംസ്റ്ററും ചത്തു. എന്നാല്‍, അതിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
നായയുടെ മരണത്തോടെ വീട്ടിലെ സന്തോഷം എല്ലാം കെട്ടുപോയ പോലെ അദ്ദേഹത്തിന് തോന്നി. കൂടാതെ, വീടിനകത്ത് എവിടെയാണെങ്കിലും പാവയുടെ കണ്ണുകള്‍ തന്നെ പിന്തുടരുന്നത് പോലെ അദ്ദേഹത്തിന് തോന്നി.
ഉറക്കം, വളര്‍ത്തുമൃഗങ്ങള്‍, ആരോഗ്യം, മനസമാധാനം എല്ലാം തനിക്ക് നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ആ പെയിന്റിംഗ് മൂലമാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
പെയിന്റിംഗ് നശിപ്പിക്കാനും, തീയിടാനും ഒക്കെ അദ്ദേഹം ആലോചിച്ചു. പക്ഷേ, അത് ഇതിലും വലിയ ദൗര്‍ഭാഗ്യത്തിലേക്ക് നയിക്കുമോ എന്ന ഭയത്താല്‍ പെയിന്റിംഗ് ഇബേയില്‍ വില്ക്കാന് തീരുമാനിച്ചു.
”സൂക്ഷിക്കുക ശപിക്കപ്പെട്ട വിന്റേജ് പെയിന്റിംഗ് ഡോള്‍സ് ആര്‍ട്ട് വിചിത്രമായ മുന്നറിയിപ്പ് 1967” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പെയിന്റിംഗ് അല്‍പ്പം പൊടിപിടിച്ചതും അതിലേറെ ശപിക്കപ്പെട്ടതുമാണ്.
വാങ്ങുന്നയാള്‍ സൂക്ഷിക്കുക! എന്ന ഒരു വിവരണവും അദ്ദേഹം ചിത്രത്തിന് താഴെ നല്കിയിരിക്കുന്നു. പെയ്ന്റിംഗിന് ഒരു ലക്ഷത്തിലധികമായി വില എന്നാണ് റിപ്പോര്‍ട്ട്. ആരെങ്കിലും ഇത് വാങ്ങുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.