കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം; കെ​എ​സ്‌​യു ഹ​ര്‍​ജി കോടതിയിൽ

കൊ​ച്ചി: കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. നാ​ല് ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ സ്വ​ഭാ​വം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി, സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി, പോ​ലീ​സ് അ​ന്വേ​ഷ​ണം, ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്ന​ത്.

നവംബർ 25ന് ​വൈ​കി​ട്ടാ​ണ് സം​ഗീ​ത നി​ശ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ലെ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നാ​ലു പേ​രാ​ണ് മ​രി​ച്ച​ത്.

Related posts

Leave a Comment