തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.എസ്ഐ അടക്കമുള്ളവർ കേസിൽ കുറ്റാരോപിതരാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.രാജ്കുമാറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പോലീസിന്റേത് കിരാത നടപടി..! നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
