കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ എസ്ഐ അടക്കം രണ്ടു പോ ലീസുകാര്‍ അറസ്റ്റില്‍.
വടകര സ്റ്റേഷനിലെ എസ്ഐ നിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് എന്നിവരെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്നു രാവിലെ അറസ്റ്റ് ചെയ്ത്. ഇവര്‍ക്ക് മുന്‍കുര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു.
ജാമ്യം ലഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോൾ
അറസ്റ്റിലായ രണ്ടുപേര്‍ അടക്കം നാലുപേരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.വടകര താഴെകോലോത്ത് പൊന്മേരി പറമ്പില്‍ സജീവന് (42) ആണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നത്.
എഎസ്ഐ അരുണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഗിരിഷ് എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റു രണ്ടുപേര്‍. പ്രതിചേര്‍ക്കപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.
ഇതു പോലീസും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് അറസ്റ്റ്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ ആണ് ഇവര്‍ക്ക് മുന്‍കുര്‍ ജാമ്യം അനുവദിച്ചത്. സജീവന് രോഗിയായിരുന്നുവെന്ന വിവരം പോലീസിന് അറിയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജൂലായ് 22നാണ് കല്ലേരി സജീവന് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.
ചികിത്സ കിട്ടിയില്ലെന്ന്
പോലീസ് മര്‍ദിച്ചെന്നും നെഞ്ചുവേദന അനുഭവപ്പെട്ട സജീവനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.
സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്ഐ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്നാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. എസ്.ഐ നിജീഷിന്റെ നേതൃത്വത്തില്‍ പോലിസ് മര്‍ദിക്കുകയായിരുന്നു.
ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സജീവന് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് കുഴഞ്ഞു വീണ ഇയാളെ ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് എത്തിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.