പത്തനംതിട്ട: വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍. പത്തനംതിട്ട ചിറ്റാര്‍ കുടപ്പനപടിഞ്ഞാറ്റേതില് ടി.ടി. മത്തായി ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത മത്തായി ഓടി രക്ഷപെടുന്നതിനിടെ കിണറ്റിൽ വീണതാണെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം.ഇതേതുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
സ്ഥലം എംഎല്‍എയും ഉന്നതപോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നുമെടുക്കാന്‍ പ്രദേശവാസികള്‍ സമ്മതിച്ചത്.