
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍എഐ കോടതി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം, കേസില്‍ തെളിവെടുപ്പിനായി എന്‍ഐഎ സംഘം സരിത്തിനെ കൊച്ചിയില്‍ എത്തിച്ചു. വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടക്കും.