77 കാരിയായ ജൂൺ ആംസ്ട്രോങ് ബ്രിസ്ബേനിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിൽ നിന്ന് ഗ്ലൂറ്റൻ ഫ്രീ ചിക്കനും ലെറ്റ്യൂസ് സാൻഡ്വിച്ചും ഒരു മഫിനും വാങ്ങിയിരുന്നു. ലാൻഡിംഗിന് ശേഷം ബാഗ് പരിശോധനയിൽ സാൻഡ്വിച്ച് കണ്ടെത്തി. തുടർന്ന് ആംസ്ട്രോങ്ങിന്റെ അശ്രദ്ധയ്ക്ക് ചുമത്തിയ പിഴ 1,64,000 രൂപയാണ്.
ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ബ്രിസ്ബേനിലേക്കുള്ള വിമാനത്തിനായി ആംസ്ട്രോങ് ഗ്ലൂറ്റൻ ഫ്രീ ചിക്കനും ലെറ്റൂസ് സാൻഡ്വിച്ചും പായ്ക്ക് ചെയ്തിരുന്നു. മുക്കാൽ മണിക്കൂർ യാത്രയിൽ അവർ സാൻഡ്വിച്ച് കഴിക്കാൻ തീരുമാനിച്ചു.
എന്നാൽ ഫ്ലൈറ്റ് സമയത്ത് അവർ ഉറങ്ങിപ്പോയി. തുടർന്ന് ബ്രിസ്ബേനിൽ എത്തിയപ്പോൾ ബാഗിലെ സാൻഡ്വിച്ചിനെക്കുറിച്ച് അവർ ഓർത്തതെ ഇല്ല. കസ്റ്റംസ് സെക്യൂരിറ്റിയിലൂടെ കടന്നുപോകുമ്പോൾ, ബാഗ് പരിശോധിക്കുകയും സാൻഡ്വിച്ച് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ 3000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ₹ 1,64,513) പിഴ ഈടാക്കുമെന്ന് ആംസ്ട്രോങ്ങിനോട് പറഞ്ഞു. പിഴയെ കുറിച്ച് ആംസ്ട്രോങ്ങിന് ആദ്യം സംശയം തോന്നിയെങ്കിലും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അവർ തകർന്നു. ഒടുവിൽ പിഴ അടച്ചു.