സ്വർണക്കടത്ത് റാക്കറ്റിന്‍റെ ഭീഷണി;ഇ​നി പോ​ലീ​സ് മതി;  ക​സ്റ്റം​സ് ഓ​ഫീ​സി​ലെ കേ​ന്ദ്ര സേ​നാ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു


കൊ​ച്ചി: കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ലെ കേ​ന്ദ്ര സേ​നാ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന്‍റെ ഭീ​ഷ​ണി​യെത്തുട​ര്‍​ന്നാ​ണ് സി​ആ​ര്‍​പി​എ​ഫി​നെ നി​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​നി പോ​ലീ​സ് സു​ര​ക്ഷ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര നി​ര്‍​ദേ​ശം. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​തി​ക​ള്‍​ക്കും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് ഐ​ബി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഇ​നി സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യാ​ല്‍ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​പ്പോ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ല്‍ പ​ണം ന​ല്‍​കി സി​ഐ​എ​സ്എ​ഫി​നെ നി​യോ​ഗി​ക്കാ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ക​മീ​ഷ​ണ​ര്‍ വീ​ണ്ടും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു.

Related posts

Leave a Comment