വി​മാ​ന​ടി​ക്ക​റ്റി​ൽ ‘ക്യൂ​ട്ട് ചാ​ർ​ജ്’ 50 രൂ​പ; പോ​സ്റ്റ് പ​ങ്കു​വ​ച്ച് യു​വ​തി;​അ​ധി​കം ക്യൂ​ട്ടാ​കാ​ൻ നി​ൽ​ക്ക​ണ്ട ചേ​ച്ചി, കാ​ശ് പോ​കു​മെ​ന്ന് സൈ​ബ​റി​ടം

വി​മാ​ന​ടി​ക്ക​റ്റി​ൽ പ​ല​ത​ര​ത്തി​ലു​ള്ള ചാ​ർ​ജു​ക​ളും ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം ന​മു​ക്ക​റി​യാ​വു​ന്ന​താ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ യൂ​സ​റാ​യ മീ​ന​ൽ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ജ​യ്പൂ​രി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം ബു​ക്ക് ചെ​യ്തു. അ​തി​നി​ട​യി​ലാ​ണ് ക്യൂ​ട്ട് ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഒ​രു തു​ക ഈ​ടാ​ക്കു​ന്ന​ത് യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ ത​ന്നെ അ​വ​ർ ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്‍റെ സം​ശ​യം പ​ങ്കു​വ​ച്ചു. യു​വ​തി​യു​ടെ പോ​സ്റ്റ് പെ​ട്ടെ​ന്ന് വൈ​റ​ലാ​യി.

5,216രൂ​പ​യാ​ണ് ടി​ക്ക​റ്റി​ന്‍റെ മു​ഴു​വ​ൻ ചാ​ർ​ജ് ആ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ വി​മാ​ന നി​ര​ക്ക് 3,455 ,ക്യൂ​ട്ട് ചാ​ർ​ജ് 50 , റീ​ജി​യ​ണ​ൽ ക​ണ​ക്റ്റി​വി​റ്റി ചാ​ർ​ജ് 50, ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഫീ​സ് 236, യൂ​സ​ർ ഡെ​വ​ലെ​പ്മെ​ന്‍റ് ഫീ​സ് 885, അ​റൈ​വ​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ​സ് 407, ജി​എ​സ്ടി 178 എ​ന്നി​ങ്ങ​നെ​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ക്യൂ​ട്ട് ചാ​ർ​ജ് എ​ന്ന ഭാ​ഗം വ​ന്ന​പ്പോ​ഴാ​ണ് യു​വ​തി​ക്ക് സം​ശ​യം വ​ന്ന​ത്.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് അ​തി​നു താ​ഴെ വ​ന്ന​ത്. യു​വ​തി കാ​ണാ​ൻ ക്യൂ​ട്ട് ആ​ണ് അ​തി​നാ​ലാ​ണ് അ​ത്ത​ര​മൊ​രു ചാ​ർ​ജ്. കൂ​ടു​ത​ൽ ക്യൂ​ട്ട് ആ​കേ​ണ്ട, കൂ​ടു​ത​ൽ പ​ണ​മ​ട​ക്കേ​ണ്ടി വ​രും എ​ന്നൊ​ക്കെ​യാ​ണ് പ​ല വി​രു​ത​ൻ​മാ​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കോ​മ​ൺ യൂ​സ​ർ ടെ​ർ​മി​ന​ൽ എ​ക്വി​പ്മെ​ന്‍റ് എ​ന്നാ​ണ് ക്യൂ​ട്ട് ചാ​ർ​ജ് എ​ന്നാ​ൽ അ​ർ​ഥം. മെ​റ്റ​ൽ ഡി​റ്റ​ക്ടിം​ഗ് മെ​ഷീ​ൻ, എ​സ്ക​ലേ​റ്റ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫീ​സാ​യി​ട്ടാ​ണ് ഇ​ത് ഈ​ടാ​ക്കു​ന്ന​ത്.

Related posts

Leave a Comment