ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ സിപിഐ പ്രാദേശിക നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
സിപിഐ ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റിയംഗമായിരുന്ന ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറുപ്പന്‍കുളങ്ങര വി.വി ഗ്രാം കോളനിയില്‍ സി.വി സതീശന് (51) ആണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഗൗരവമായ അതിക്രമങ്ങള്‍ പുറത്തുവന്നത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടിക്കുനേരേ അക്രമം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
അര്‍ത്തുങ്കല്‍ സ്റ്റേഷന് ഇന്‍സ്പക്ടര്‍ പി.ജി മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട്ടില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
സിപിഐ കുറുപ്പംകുളങ്ങര ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന സി.വി സതീശന് നിലവില്‍ ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റിയംഗവുമായിരുന്നു.
അറസ്റ്റിനെ തുടര്‍ന്നു കൂടിയ അടിയന്തര മണ്ഡലം കമ്മിറ്റിയോഗം ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി.