സ്ഥാനാർഥികളും അണികളും ഒന്നിവിടെ നോക്കണേ… നിങ്ങൾ നിരീക്ഷണത്തിലാണ്! സി-​വി​ജി​ൽ മൊ​ബൈ​ൽ ആപ്പ് വ​ഴി ഇ​തു​വ​രെ ല​ഭി​ച്ച​ത് 195 പ​രാ​തി​ക​ൾ

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ​യ്ക്ക്, ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പ​ണി ത​രാ​ൻ അ​വ​ർ ചു​റ്റു​മു​ണ്ട്.

ജി​ല്ല​യി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നു​ള്ള സി-​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​തു​വ​രെ ല​ഭി​ച്ച​ത് 195 പ​രാ​തി​ക​ൾ.

ഇ​തി​ൽ 86 എ​ണ്ണ​വും കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്. ഏ​റ്റു​മാ​നൂ​ർ-49, ക​ടു​ത്തു​രു​ത്തി-35, ച​ങ്ങ​നാ​ശേ​രി-10, പൂ​ഞ്ഞാ​ർ- ഏ​ഴ്, പു​തു​പ്പ​ള്ളി, വൈ​ക്കം-​മൂ​ന്നു വീ​തം, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ എ​ണ്ണം.

അ​ന​ധി​കൃ​ത​മാ​യി പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ പ​തി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണു കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. പ​രാ​തി ല​ഭി​ച്ചാ​ൽ ആ​ന്‍റീ ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ത്ത​രം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യും.

പ്ലേ ​സ്റ്റോ​റി​ൽ നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ത​ത്സ​മ​യ ചി​ത്ര​ങ്ങ​ൾ, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​ക​ൾ, ശ​ബ്ദ​രേ​ഖ​ക​ൾ എ​ന്നി​വ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാം. പ​രാ​തി ല​ഭി​ച്ച് 100 മി​നി​റ്റി​നു​ള്ളി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts

Leave a Comment