തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരയുള്ള സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.
ഹൈടെക് സെൽ, സൈബർ ഡോം എന്നീ ഡിപ്പാർട്ടുമെന്റുകളിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിന്റെ ഭാഗമാകുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയുടെ അന്വേഷണത്തിൽ ചൊവ്വാഴ്ചയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്.