തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങൾ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. വിമര്‍ശനങ്ങള്‍ വ്യക്തിജീവിതത്തെ പോലും ബാധിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചിന്താ ജെറോം പറഞ്ഞു.
സൈബർ ആക്രമണത്തിൽ തകര്‍ന്നു പോയ പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറയുന്നു. സൈബര്‍ അറ്റാക്കിംഗിനെ തുടര്‍ന്ന് ജീവിതത്തില്‍ കരഞ്ഞിട്ടുണ്ട്. അഭിമന്യു കൊലചെയ്യപ്പെട്ട വേളയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഈ പോസ്റ്റിനെ ബോധപൂര്‍വം വേറൊരു തലത്തിലേക്ക് മാറ്റി. മറ്റൊരു സൈബര്‍ അറ്റാക്കിലും താന്‍ ഇത്ര തകര്‍ന്നു പോയിട്ടില്ലെന്നും ചിന്ത പറയുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേര്‍ത്തു.