തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചതിനു തൊട്ടുപിന്നാലെ നായപ്രേമി കൂടിയായ കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സിന്റെ നേതൃത്വത്തിലാണ് ഹാക്കിംഗ്. മേനകാഗാന്ധിയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഇന്ത്യ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരേ മേനകയുടെ നേതൃത്വത്തിലുള്ള സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഹാക്കിംഗിനു വഴിയൊരുക്കിയത്.
വെബ്സൈറ്റ് തുറന്നാല്‍ ടീം കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തതായും ഫീല്‍ ദ പവര്‍ ഓഫ് ഇന്ത്യന്‍ ഹാക്കേഴ്സ് എന്ന സന്ദേശവും കാണാനാകും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അമ്പതോളം നായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും ഹോംപേജില്‍ നല്‍കിയിട്ടുണ്ട്. മൃഗസ്നേഹികളുടെ കൂട്ടായ്മയ്ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്നത് മേനകാഗാന്ധിയാണ്. കുറച്ചുകാലം മുമ്പ് തെരുവുനായ ശല്യം രൂക്ഷമായപ്പോഴും മേനകയ്ക്കെതിരേ പ്രതിഷേധം ഉണ്ടായിരുന്നു.