മലയാള സിനിമയെയും കേരള രാഷ്ട്രീയത്തെയും സദാ വീക്ഷിക്കുന്ന വ്യക്തി ഒരുകാര്യം സംശയമില്ലാതെ പറയും. കഴിഞ്ഞ കുറേ നാളുകളായി മോഹന്‍ലാല്‍ എന്ന അഭിനേതാവിനെതിരേ തുടര്‍ച്ചയായി, കൃത്യമായ ലക്ഷ്യം വച്ച ആക്രമണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
ലാലിന്റെ ജനപ്രീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെ പകല്‍ പോലെ വ്യക്തം. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചാണ് മോഹന്‍ലാലിനെതിരേ ആക്രമണങ്ങള്‍ നടക്കുന്നത്. ഇതുപക്ഷേ സിനിമമേഖലയുമായി ബന്ധപ്പെട്ടല്ല.
മോഹന്‍ലാല്‍ അടുത്തിടെ ആര്‍എസ്എസ് ബന്ധമുള്ള ചില സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ലാല്‍ ആര്‍എസ്എസുമായി അടുക്കുകയാണെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചരണവും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അടക്കം പടര്‍ന്നിരുന്നു.
ഈ അഭ്യൂഹങ്ങള്‍ വന്നത് കഴിഞ്ഞ ആറുമാസത്തിനിടെയ്ക്കാണ്. ഇതിനുശേഷം അദേഹത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും നിരവധി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യം ദിലീപ് വിഷയത്തിലായിരുന്നു. പിന്നീട് ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങിന് താരത്തെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിനെതിരേ ആയിരുന്നു.
ഈ വിഷയങ്ങളിലെല്ലാം ആദ്യ പ്രതികരണം ഇടതുപക്ഷവുമായി അടുത്തു നില്ക്കുന്ന ഒരു സിനിമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ്. പിന്നീട് ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.
ഒരുകാര്യം വ്യക്തമാണ് ലാലിനെതിരേ സംഘടിതമായൊരു ഗൂഡാലോചന നടക്കുന്നുണ്ട്. അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നത് എന്ന് എനിക്കറിയില്ല. ഇക്കാര്യത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമായ താരമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല.
ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു. അതേസമയം, ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തിനെതിരേയുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.