സൈബർ അടിയന്തരാവസ്ഥ; രാ​​​​ജ്യ​​​​ത്തെ ഏ​​​​തു കം​​​​പ്യൂ​​​​ട്ട​​​​റി​​​​ലെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ 10 അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​കാ​​​​രം; ഫേ​സ്ബു​ക്കി​ലെ ചാ​റ്റിം​ഗും വാ​ട്സ് ആ​പ്പി​ലെ വി​വ​ര കൈ​മാ​റ്റ​വും പരിശോധിക്കാം

സെ​​​​ബി മാ​​​​ത്യു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യും മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​വും ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് സൈ​​​​ബ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​തൊ​​​​രാ​​​​ളു​​​​ടെ​​​​യും സ്വ​​​​കാ​​​​ര്യ കം​​​​പ്യൂ​​​​ട്ട​​​​ർ ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള ഏ​​​​ത് ഇ​​​​ല​​​​ക്‌ട്രോണി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ട് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​ട്ടു കൊ​​​​ടു​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഏ​​​​ഴു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും ശി​​​​ക്ഷ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്-​​​മൊ​​​ബൈ​​​ൽ സേ​​​​വ​​​​ന ദാ​​​​താ​​​​ക്ക​​​​ൾ, കം​​​​പ്യൂ​​​​ട്ട​​​​ർ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

ഉ​​​​ത്ത​​​​ര​​​​വ് അ​​​​നു​​​​സ​​​​രി​​​​ച്ച് കം​​​​പ്യൂ​​​​ട്ട​​​​റി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ ല​​​ഭി​​​ച്ച​​​തോ ശേ​​​​ഖ​​​​രി​​​​ച്ചു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​തോ ആ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ന്നെ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നോ നി​​​രീ​​​ക്ഷി​​​ക്കാ​​​നോ ര​​​ഹ​​​സ്യ​​​ഭാ​​​ഷ​​​യി​​​ലാ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന (എ​​​​ൻ​​​​ക്രി​​​​പ്റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന) വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡീ​​​ക്രി​​​​പ്റ്റ് ചെ​​​​യ്തെ​​​​ടു​​​​ക്കാ​​​​നോ കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ല​​​​ഭി​​​​ക്കും. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള സൈ​​​​ബ​​​​ർ ആ​​​​ന്‍ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ വിം​​​​ഗ് ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ.​​​​കെ ഗൗ​​​​ബ​​​​യാ​​​​ണ്.

അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​ൾ​​​ക്കു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​ൽ​​​കാ​​​തി​​​രു​​​ന്നാ​​​ൽ വ്യ​​​​ക്തി​​​​ക്കും സേ​​​​വ​​​​ന ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഏ​​​​ഴു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും ശി​​​ക്ഷ ല​​​ഭി​​​ക്കും. 2000 ത്തി​​​ലെ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി നി​​​​യ​​​​മം 69(1) ​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. രാ​​​ജ്യ​​​ര​​​ക്ഷ, രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​​ഖ​​​​ണ്ഡ​​​​ത, ആ​​​ഭ്യ​​​ന്ത​​​ര​​​സു​​​ര​​​ക്ഷ, ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം എ​​​​ന്നി​​​​വ​​​​യ്ക്ക് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാം എ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണി​​​ത്.

ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്ക് കം​​​​പ്യൂ​​​​ട്ട​​​​ർ വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​ൽ ക​​​​ട​​​​ന്നു ക​​​​യ​​​​റാ​​​​ൻ അ​​​​ധി​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ​​​​പ് കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നേ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു​​​​ള്ളു. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ടു​​​​ത്ത​​​​തും ശേ​​​​ഖ​​​​രി​​​​ച്ചു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ കൈ​​​​ക​​​​ളി​​​​ലെ​​​​ത്തും. കം​​​​പ്യൂ​​​​ട്ട​​​​റും അ​​​​നു​​​​ബ​​​​ന്ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. മു​​​​ന്പ് കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​​ത്ത​​​​രം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​ ശേ​​​ഖ​​​രി​​​ക്ക​​​ൽ​​​സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ അ​​​​ല്ലാ​​​​തെ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്ന​​​​തോ​​​​ടെ ആ ​​​​ത​​​​ട​​​​സ​​​​വും നീ​​​​ങ്ങി.

വി​​​​വ​​​​രം ചോർത്താൻ അധി​​​​കാ​​​​രം ല​​​​ഭി​​​​ച്ച ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ

• ഇ​​​​ന്‍റ​​​​ലി​​​​ജ​​​ൻ​​​​സ് ബ്യൂ​​​​റോ
• നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ണ്‍ട്രോ​​​​ൾ ബ്യൂ​​​​റോ
• എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്
• സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ​​​​സ്
•ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻസ്
• സി​​​​ബി​​​​ഐ
• എ​​​​ൻ​​​​ഐ​​​​എ
• കാ​​​​ബി​​​​ന​​​​റ്റ് സെ​​​​ക്ര​​​​ട്ടേറി​​​​യറ്റ് (റോ)
• ​​​​ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് ക​​​​മ്മീഷ​​​​ണ​​​​ർ

• ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ, ആ​​​​സാം, വ​​​​ട​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് സി​​​​ഗ്ന​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​സ്.

മോ​​​​ദി​​​​ക്ക് വ​​​​ല്യേ​​​​ട്ട​​​​ൻവ്യാ​​​​ധി: കോ​​​​ൺ​​​​ഗ്ര​​​​സ്

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ന് പി​​​​ന്നാ​​​​ലെ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ത്തി പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ൾ. ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​വി​​​​രു​​​​ദ്ധ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​തും മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. മോ​​​​ദി​​​​ക്ക് വ​​​​ല്യേ​​​​ട്ട​​​​ൻ വ്യാ​​​​ധി​​​​യാ​​​​ണെ​​​​ന്നും അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.

ബി​​​​ജെ​​​​പി ഇ​​​​ന്ത്യ​​​​യെ ഒ​​​രു പോ​​​ലീ​​​സ് രാ​​​​ജ്യ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​ന​​​​ന്ദ് ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു. കോ​​​​ണ്‍ഗ്ര​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച് സ​​​​മാ​​​​ജ് വാ​​​​ദി പാ​​​​ർ​​​​ട്ടി, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി, ആ​​​​ർ​​​​ജെ​​​​ഡി, തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് എ​​​​ന്നീ ക​​​​ക്ഷി​​​​ക​​​​ളും രം​​​​ഗ​​​​ത്തെ​​​​ത്തി. പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​മെ​​​​ന്നും ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു. എ​​​​ന്തു കൊ​​​​ണ്ടാ​​​​ണ് എ​​​​ല്ലാ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യും ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ൾ എ​​​​ന്ന പോ​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി ചോ​​​​ദി​​​​ച്ചു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ശൂ​​​​ന്യ​​​​വേ​​​​ള​​​​യി​​​​ൽ എ​​​​ൻ.​​​​കെ പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ഇ​​​​ന്ന​​​​ലെ വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ചു. രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ന​​​​ന്ദ് ശ​​​​ർ​​​​മ​​​​യും വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ക​​​​രം എ​​​​ന്നാ​​​​ണ് മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു മീ​​​​തെ നി​​​​രീ​​​​ക്ഷ​​​​ണം എ​​​​ന്ന​​​​ത് യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു വ​​​​ന്ന​​​​താ​​​​ണെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. രാ​​​​ജ്യ സു​​​​ര​​​​ക്ഷ​​​​യെ ക​​​​രു​​​​തി​​​​യാ​​​​ണ് നി​​​​രീ​​​​ക്ഷ​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും നി​​​​യ​​​​മം 2009ൽ ​​​​യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു വ​​​​ന്ന​​​​താ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജ​​​​യ്റ്റ്‌​​​ലി​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ഞ്ഞു. ആ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ക മാ​​​​ത്ര​​​​മേ ചെ​​​​യ്തി​​​​ട്ടു​​​​ള്ളൂ എ​​​​ന്നും ജ​​​​യ്റ്റ്‌​​​ലി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ആരുടെയൊക്കെ കംപ്യൂട്ടറുകൾ ചോർത്തും?

ഐ​ടി നി​യ​മ​ത്തി​ന്‍റെ ബ​ല​ത്തി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നോ ചോ​ർ​ത്താ​നോ വി​വി​ധ ഏ​ജ​ൻ​സി​ക​ളെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന ഉ​ത്ത​ര​വ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് വ്യ​ക്തി​ക​ളേ​ക്കാ​ൾ ഡി​ജി​റ്റ​ൽ സേ​വ​ന​ദാ​താ​ക്ക​ളെ​യാ​ണ്. അ​തു​വ​ഴി എ​ല്ലാ വ്യ​ക്തി​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മെ​ത്തും.

ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ൾ, മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ, വെ​ബ്സൈ​റ്റു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ​യാ​ണ് ഈ ​നി​യ​മ​പ്ര​കാ​രം ത​ങ്ങ​ളു​ടെ കം​പ്യൂ​ട്ട​റു​ക​ളി​ലെ ഡാ​റ്റ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു ന​ല്കേ​ണ്ട​ത്.

ഫേ​സ്ബു​ക്കി​ലെ ചാ​റ്റിം​ഗും വാ​ട്സ് ആ​പ്പി​ലെ വി​വ​ര കൈ​മാ​റ്റ​വും ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും എ​ല്ലാം ഇ​നി ഏ​തു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക്കും പ​രി​ശോ​ധി​ക്കാം. നി​ശ്ചി​ത കാ​ല​ത്തേ​ക്കു വി​വ​ര​ങ്ങ​ൾ സെ​ർ​വ​റി​ൽ സൂ​ക്ഷി​ക്കാ​ൻ ഇ​ത്ത​രം സേ​വ​ന​ദാ​താ​ക്ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. വി​വി​ധ ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന ക​ന്പ​നി​ക​ൾ (പേ​ടി​എം പോ​ലു​ള്ള​വ), ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ന്പ​നി​ക​ൾ (ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ​വ), ഓ​ൺ​ലൈ​ൻ ട്യൂ​ഷ​ൻ ന​ല്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രും വി​വ​രം ന​ല്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും.

അനുവദിക്കേണ്ടത് ആഭ്യന്തര സെക്രട്ടറി

കം​പ്യൂ​ട്ട​റു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യോ ചോ​ർ​ത്തു​ക​യോ ചെ​യ്യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യോ അ​നു​മ​തി വേ​ണ​മെ​ന്നാ​ണു നി​യ​മ​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ടെ​ലി​ഗ്രാ​ഫ് നി​യ​മ​ത്തി​ലും ഐ​ടി നി​യ​മ​ത്തി​ലും വി​വ​രം ചോ​ർ​ത്ത​ലി​ന് ആ​രെ​യെ​ങ്കി​ലും അ​ധി​കാ​ര​പ്പെ​ടു​ത്താ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​മാ​ർ​ക്കേ അ​ധി​കാ​ര​മു​ള്ളൂ. ഓ​രോ കേ​സി​ലും പ്ര​ത്യേ​കം അ​നു​വാ​ദം നേ​ടി​യി​രി​ക്ക​ണം.

ഫോ​ൺ ചോ​ർ​ത്ത​ലി​ന് ഇ​പ്ര​കാ​രം അ​ധി​കാ​രം ന​ല്കു​ന്ന ഉ​ത്ത​ര​വ് മു​ന്പേ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. വി​വ​രം ശേ​ഖ​രി​ക്കാ​നും ഫോ​ൺ ചോ​ർ​ത്താ​നും ന​ല്കു​ന്ന അ​നു​മ​തി സം​ബ​ന്ധി​ച്ചു കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഒ​രു ക​മ്മി​റ്റി വി​ശ​ക​ല​നം ന​ട​ത്തേ​ണ്ട​താ​ണ്. ഈ ​റി​വ്യു ക​മ്മി​റ്റി ര​ണ്ടു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ സ​മ്മേ​ളി​ക്ക​ണം. സം​സ്ഥാ​ന​ങ്ങ​ളി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു റി​വ്യു ക​മ്മി​റ്റി.

Related posts