തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ഹാജരാകാനാണ് നന്ദകുമാറിന് പൂജപ്പുര പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ, അച്ചുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. സൈബര്‍ അധിക്ഷേപത്തിനെതിരേ പോലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു.
സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. സംസ്ഥാന വനിതാ കമ്മീഷൻ തുടര്‍ നടപടികള്‍ക്ക് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.
ഇതിനിടെ സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനര്‍ നിയമനം നല്‍കിയിരുന്നു.