കോട്ടയം: സൈബര്‍ ആക്രമണത്തിനിരയായ കടുത്തുരുത്തി സ്വദേശിനിയായ യുവതിക്കു പിന്നാലെ ആക്രമണം നടത്തിയ യുവാവും ജീവനൊടുക്കിയ സൈബര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന.
ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കൊണ്ടോട്ടി സ്വദേശി അശ്ലീലകമന്റ് പോസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ യുവതി കൊണ്ടോട്ടിയിലെത്തി പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത്തരത്തില്‍ പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും സൗഹൃദസമയത്തെടുക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് പിന്നീട് പ്രതികാരം തീര്‍ക്കുന്ന കേസുകളാണു കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപവും ചൂഷണവും വര്‍ധിക്കുമ്പോള്‍ ജീവനൊടുക്കുന്നവരുടെ എണ്ണത്തിലും കേസുകളിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മുന്‍പരിചയവും സൗഹൃദവും മുതലാക്കി പണംതട്ടല്വരെയുള്ള പരാതികള്‍ക്കും കുറവില്ല.
സൈബര്‍ ആക്രണത്തിന്റെ പേരിലുള്ള പരാതികളില്‍ മിക്കതിനും നടപടിയാവാത്തതാണ് പ്രധാന പ്രശ്നം. ഭൂരിഭാഗം കേസുകളും കെട്ടിക്കിടക്കുകയാണ്.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്നതും പ്രണയം നടിച്ച് നഗ്ന വീഡിയോ വാങ്ങി ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച കേസുകളും അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്.
തട്ടിപ്പുകള്‍ പലവിധം
മൊബൈല്‍ ആപ്പുകള്‍വഴി വായ്പ നല്കുന്ന സംഘങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരാളെ പോലും അറസ്റ്റു ചെയ്തില്ല. മൊബൈല്‍ പ്ലേ സ്റ്റോര്‍ വഴിയും ഓണ്‍ലൈന്‍ ലിങ്ക് വഴിയും സേവനം നല്കുന്ന ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും റിസര്‍വ് ബാങ്കിന്റെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി സര്‍ട്ടിഫിക്കറ്റ് ഇല്ല.
ഏഴു ദിവസംമുതല്‍ ആറുമാസംവരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 20 മുതല്‍ 40 ശതമാനം വരെയാണ് പലിശ. 10 മുതല്‍ 25 ശതമാനം വരെ പ്രോസസിംഗ് ചാര്‍ജും ഈടാക്കും.
അടവ് മുടങ്ങിയാല്‍ ഫോണ്‍ ഹൈക്ക് ചെയ്ത് അധിക്ഷേപം തുടങ്ങും. വായ്പ സ്വീകരിച്ചശേഷം മുടങ്ങിയാല്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് ഇവരെപ്പറ്റിയുള്ള മോശം പരാമര്ശമുൾപ്പെടെയുള്ള സൈബര്‍ ആക്രമണവും നടത്താറുണ്ട്.
അന്വേഷണത്തിനു പരിമിതി
വ്യാജ പ്രൊഫൈലുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യുന്നതിനാല്‍ കണ്ടെത്താനുള്ളപ്രയാസം.ലോക്കല്‍ പോലീസില്‍ പരാതി നല്കിയാലും ഉടനെ നടപടിയെടുക്കാനുള്ള ബുദ്ധിമുട്ട്.നടപടിയെടുക്കേണ്ടത് സൈബര്‍ പോലീസ് മെസേജ് ഡിലീറ്റ് ചെയ്താല്‍ അവ തിരിച്ചെടുക്കാന്‍ സോഷ്യല്‍ പ്ലാറ്റ്ഫോമുകളുടെ സഹായം തേടണം