സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു ; ഒ​ൻപത് മാ​സ​ത്തി​നി​ടെ1,975 കേസുകൾ; കൂ​ടു​ത​ല്‍ സൈ​ബ​ര്‍ കേ​സു​ക​ള്‍ തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍


സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ത്തി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 1975 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്.

2022 ല്‍ 815 ​സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 2021 ല്‍ 626 ​കേ​സു​ക​ളും 2020 ല്‍ 426 ​കേ​സു​ക​ളും 2019 ല്‍ 307 ​സൈ​ബ​ര്‍ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

കഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച 122 കേ​സു​ക​ളും ബ്ലാ​ക്ക് മെ​യി​ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 കേ​സു​ക​ളും സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

മോ​ര്‍​ഫിം​ഗ്-38 കേ​സു​ക​ള്‍, വ്യാ​ജ ലോ​ട്ട​റി ആ​പ്പ് ത​ട്ടി​പ്പ്-​ആ​റ് കേ​സു​ക​ള്‍, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് വ​ഴി​യു​ള്ള ത​ട്ടി​പ്പ്-48 കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ്-134 കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍-1557 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വു​മ​ധി​കം സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്നാ​ണ്. 258 കേ​സു​ക​ളാ​ണ് തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​തി​ല്‍ ബ്ലാ​ക്ക് മെ​യി​ലിം​ഗ് സം​ബ​ന്ധി​ച്ച് 20 കേ​സു​ക​ളും മോ​ര്‍​ഫിം​ഗ് മൂ​ന്ന് കേ​സു​ക​ള്‍, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് അ​ഞ്ച് കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് 30 കേ​സു​ക​ള്‍ , മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 200 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം. ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം സി​റ്റി​ക്കാ​ണ്.

ഇ​വി​ടെ നി​ന്ന് 211 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ലൈം​ഗി​കാ​തി​ക്ര​മം ര​ണ്ട് കേ​സു​ക​ള്‍, ബ്ലാ​ക്ക് മെ​യി​ലിം​ഗ് നാ​ല് കേ​സു​ക​ള്‍, മോ​ര്‍​ഫിം​ഗ് ര​ണ്ട് കേ​സു​ക​ള്‍, വ്യാ​ജ ലോ​ട്ട​റി ത​ട്ടി​പ്പ് ഒ​രു കേ​സ്, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് 13 കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് 32 കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 157 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ല്‍ നി​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം കോ​ട്ട​യം ജി​ല്ല​യ്ക്കാ​ണ്.

ഇ​വി​ടെ നി​ന്ന് 135 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ലൈം​ഗി​കാ​തി​ക്ര​മം, ബ്ലാ​ക്ക് മെ​യി​ലിം​ഗ് ഓ​രോ കേ​സു​ക​ള്‍, മോ​ര്‍​ഫിം​ഗ് ര​ണ്ടു കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് ആ​റ് കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 125 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്. ഇ​വി​ടെ നി​ന്ന് ഇ​ക്കാ​ല​യ​ള​വി​ല്‍ 23 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ബ്ലാ​ക്ക് മെ​യി​ലിം​ഗ് തൃ​ശൂ​ര്‍ സി​റ്റി(20 കേ​സു​ക​ള്‍), മോ​ര്‍​ഫിം​ഗ് മ​ല​പ്പു​റം(​എ​ട്ടു കേ​സു​ക​ള്‍), വ്യാ​ജ ലോ​ട്ട​റി ആ​പ്പ് ത​ട്ടി​പ്പ് ആ​ല​പ്പു​ഴ(​അ​ഞ്ച് കേ​സു​ക​ള്‍), ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​രം സി​റ്റി(13 കേ​സു​ക​ള്‍), ഒ​ടി​പി ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​രം സി​റ്റി(32 കേ​സു​ക​ള്‍), മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തൃ​ശൂ​ര്‍ സി​റ്റി(200 കേ​സു​ക​ള്‍) എ​ന്നീ ജി​ല്ല​ക​ളാ​ണ് ഓ​രോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ റൂ​റ​ലി​ലാ​ണ് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​വ്. ഇ​വി​ടെ നി​ന്ന് ഇ​തു​വ​രെ 21 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മെ​ട്രോ ന​ഗ​ര​മാ​യ എ​റ​ണാ​കു​ളം സി​റ്റി​യി​ല്‍ നി​ന്ന് 63 കേ​സു​ക​ളും റൂ​റ​ലി​ല്‍ നി​ന്ന് 112 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.

Related posts

Leave a Comment