കംപ്യൂട്ടർ തൊട്ടുപോലും നോക്കിയിട്ടില്ലാത്ത സൈബർ സുരക്ഷാ മന്ത്രി. ജപ്പാനിൽ വകുപ്പു കൈകാര്യം ചെയ്യുന്ന യോഷിതകാ സകുരാഡയാണ് ഈ കേമൻ. കഴിഞ്ഞ ദിസവം പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് തന്റെ അജ്ഞത അദ്ദേഹം വെളിപ്പെടുത്തിയത്.
“സഹായിക്ക് നിർദേശം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. കംപ്യൂട്ടറിൽ ഞെക്കാറില്ല” -മന്ത്രി ഇതു പറഞ്ഞപ്പോൾ സഭാംഗങ്ങൾ ഞെട്ടി, പിന്നെ ചിരി നിലച്ചില്ല. പക്ഷേ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ താൻ മോശമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റ് രംഗങ്ങളുടെ തത്സമയ സംപ്രേഷണം ജാപ്പനീസ് ജനതയും കണ്ടു.
2020ലെ ടോക്കിയോ ഒളിന്പിക്സിന്റെ ഇൻചാർജും യോഷിതകായാണ്. അറുപത്തെട്ടുകാരനായ ഇദ്ദേഹം മെയ്ജി യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്.