സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി സാ​റാ ജോ​സ​ഫി​ന്‍റെ മ​രു​മ​ക​ൻ; 20 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി; തട്ടിപ്പു നടത്തിയത് ഡ്യൂ​പ്ലി​ക്കേ​റ്റ് സി​മ്മി​ൽ വ​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച്

 

തൃ​ശൂ​ർ: സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫി​ന്‍റെ മ​രു​മ​ക​ൻ പി.​കെ. ശ്രീ​നി​വാ​സ​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. ശ്രീ​നി​വാ​സ​ൻ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി.

ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ത്താ​ണ് ക​വ​ർ​ച്ച സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഡ്യൂ​പ്ലി​ക്കേ​റ്റ് സി​മ്മി​ൽ വ​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ച്ച് സാ​റാ ജോ​സ​ഫ് രം​ഗ​ത്തെ​ത്തി. ബാ​ങ്ക് അ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് അ​വ​ർ കു​റ്റ​പ്പെ‌​ടു​ത്തി.

ബാ​ങ്ക് അ​ധി​ക‌ൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​ണെ​ന്നും പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട വി​വ​രം മെ​സേ​ജാ​യി ല​ഭി​ച്ചി​ല്ലെ​ന്നും സാ​റാ ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment