സൈ​ബ​ർ ത​ട്ടി​പ്പ്: ഈ ​വ​ർ​ഷം ക​വ​ർ​ന്ന​ത് 635 കോ​ടി; 32,000 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ര്‍ 28 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 635 കോ​ടി രൂ​പ സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന് കേ​ര​ള പൊ​ലീ​സ് സൈ​ബ​ര്‍ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത് മൂ​ന്ന് മ​ട​ങ്ങ് വ​ര്‍​ധ​ന​യാ​ണ്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ക​ര്‍​ഷ​ക​ര്‍ മു​ത​ല്‍ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ള്‍ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. ന​ഷ്ട​മാ​യ പ​ണ​ത്തി​ൽ 87.5 കോ​ടി രൂ​പ മാ​ത്ര​മേ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യു​ള്ളൂ.

സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 22,000ല​ധി​കം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ അ​വ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ ത​ട്ടി​പ്പു​കാ​ര്‍ ഇ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 13,000 സിം ​കാ​ര്‍​ഡു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്ത​താ​യും കേ​ര​ള പൊ​ലീ​സ് സൈ​ബ​ര്‍ അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

ഈ ​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം ത​ട്ടി​പ്പ് സം​ഭ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​ൽ 32,000 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment