കോഴിക്കോട്: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ച് ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി പോലീസ്.
മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റുചെയ്തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോകുന്നുവെന്നും പറഞ്ഞാണ് രക്ഷിതാക്കളില്‍നിന്ന് പണം തട്ടുന്നത്.
വാട്സാപ്പ് കോളിലാണ് തട്ടിപ്പുകാര്‍ വിളിക്കുക. വിവരമറിയുന്നതോടെ പരിഭ്രാന്തരാകുന്ന അച്ഛനമ്മമാര്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ വിട്ടുകിട്ടാന്‍ യുപിഐ ആപ് മുഖേന പണം നല്കാന് ആവശ്യപ്പെടും.
50,000 രൂപ മുതല്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂ.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
സമീപകാലത്തായി ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.