പ്രബുദ്ധ കേരളമേ കണ്‍തുറന്നു കാണുക! സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍; 500നടുത്ത് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും നശിപ്പിച്ച്, സെക്‌സ് ചാറ്റ് ഗ്രൂപ്പുകള്‍ക്കെതിരെ സൈബര്‍ വാരിയേഴ്‌സിന്റെ പോരാട്ടം

southlive_2017-06_bdd35c68-d1ab-4ede-9ff2-a72affea3c76_cyberഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. പൊതുജനത്തിന് ശല്യമായിട്ടുള്ള നിരവധി അക്കൗണ്ടുകള്‍ ഇവര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ലൈംഗികവൈകൃതം പങ്കുവെയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത 150 ഫേസ്ബുക്ക് ഗ്രൂപ്പുകളും 50 പേജുകളും 300 അക്കൗണ്ടുകളും ഹാക്ക് ചെയ്‌തെന്നാണ് ഇവരുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. ഹാക്ക് ചെയ്ത ഗ്രൂപ്പുകളുടെയും പേജുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ സൈബര്‍ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ പ്രായഭേദമന്യേ പതിനാറും പതിനേഴും വയസ്സുള്ള കൊച്ചു കുട്ടികള്‍ വരെയാണ് വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ നിന്ന് ഇത്തരം ഗ്രൂപ്പുകളും പേജുകളും ഉപയോഗിക്കുന്നതെന്ന് സൈബര്‍ വാരിയേഴ്സ് പേജില്‍ കുറിച്ചു. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്. ഇനിയും സമാനമായ സ്വഭാവമുള്ളവരെ  സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും സൈബര്‍ വാരിയേഴ്സ് അറിയിച്ചു. സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പ്രിയപ്പെട്ടവരേ…നമസ്‌ക്കാരം

We_are_kerala_cyber_warriors
#OP_INDIAN_ONLINE_PROSTITUTION
#INDIAN_SEX_CHATTING
എന്നീ മിഷനുകളുടെ ഭാഗമായി ചുരുങ്ങിയ സമയത്ത് ഞങ്ങള്‍ പിടിച്ചെടുത്ത പ്രൊഫൈലുകള്‍,പേജുകള്‍,ഗ്രൂപ്പുകള്‍ എന്നിവ അത്യന്തം വിഷമത്തോടെ ഞങ്ങള്‍ ഇവിടെ പബ്ലിഷ് ചെയുന്നു. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ പ്രായഭേദമന്യേ പതിനാറും പതിനേഴും വയസ്സുള്ള കൊച്ചു കുട്ടികള്‍ വരെയാണ്. വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ നിന്ന് ഇത്തരം ഗ്രൂപ്പുകളും പേജുകളും ഉപയോഗിക്കുന്നത്. ഫേസ്ബുക്കില്‍ പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്തും അല്ലാതെയും ഇക്കൂട്ടര്‍ പരസ്പരം ചാറ്റില്‍ കൂടെയും ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നതും അവര്‍ കൈകാര്യം ചെയ്യുന്നതും മെമ്പര്‍മാറായതുമായ സെക്‌സ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നതും. നൊന്ത് പ്രസവിച്ച സ്വന്തം അമ്മയെ പോലും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല.

എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം കൂടപിറപ്പുകളുടെയും സഹപാഠികളുടെയും കുറിച്ചും അറപ്പുളവാക്കുന്ന രീതിയിലാണ് ഇവര്‍ കഥകള്‍ പറഞ്ഞുകൂട്ടുന്നതും ഫോട്ടോസ് ഷെയര്‍ ചെയ്യുന്നതും ഇതൊക്കെ വായിക്കുന്നവര്‍ക്ക് ഇതൊക്കെ മെനഞ്ഞുണ്ടാക്കിയ കഥപോലെ തോന്നാം പക്ഷേ നിങ്ങളൊന്നും കാണുന്നതല്ല ഈ ലോകം ഞങ്ങള്‍ കാണാറുണ്ട് പെറ്റമ്മയുടെ പോലും ശരീരത്തെ വര്‍ണ്ണിച്ച് സ്രോഷ്യല്‍ മീഡിയയില്‍ സുഖം കണ്ടെത്തുന്ന ആളുകളെ എന്തിനധികം പറയുന്നു, 11 വയസായ സ്വന്തം മോളുടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത് രതി സുഖത്തിന് വേണ്ടി സംസാരിച്ച അച്ചനെപോലും (അയാളെ അങ്ങിനെ വിളിക്കാവോ എന്നറിഞ്ഞുകൂടാ ) ഞങ്ങള്‍ കണ്ടിട്ടുണ്ട്. അത്രയധികം ജീര്‍ണ്ണിച്ച് പോയിരിക്കുന്നു നമ്മുടെ നാട്. ഒന്ന് ചിന്തിച്ച് നോക്കു…എങ്ങോട്ടാണ് ഈ സമൂഹത്തിന്റെ പോക്ക്…?ആരാണ് ഇതിനൊക്കെ ഉത്തരവാദി..?ഒരു നിമിഷം ചിന്തിക്കൂ….

തിരക്കിന് മേല്‍ തിരക്കുള്ള മാതാപിതാക്കള്‍ 16ഉം-17ഉം വയസുള്ള തങ്ങളുടെ മക്കള്‍ക്ക് അവര്‍ വാശിപിടിക്കുമ്പോള്‍ വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങികൊടുക്കുന്നു.പിന്നീടവര്‍ അതില്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരുടെയും മറുപടി ഇല്ല എന്നായിരിക്കും. അല്ലെങ്കില്‍ ഈ ചെറിയ പ്രായത്തില്‍ അവര്‍ക്ക് എന്തിനാണ് സ്മാര്‍ട്‌ഫോണിന്റെ ആവശ്യം..? പ്രായത്തിന്റ പക്വതക്കുറവില്‍ അവര്‍ കാണണ്ടാത്തത് കാണാനും,കേള്‍ക്കെണ്ടാത്തത് കേള്‍ക്കാനും നിങ്ങള്‍ സമ്മാനിക്കുന്ന ആ ചെറിയ സ്മാര്‍ട്‌ഫോണ്‍ വഴിയൊരുക്കുന്നു. ആ പ്രായത്തില്‍ മനസ്സില്‍ കയറുന്ന ‘വേണ്ടാത്ത കാര്യങ്ങള്‍’ അവനെ ഒരു മാനസിക രോഗിയാക്കി മാറ്റുന്നു. അവര്‍ വളര്‍ന്ന് മറ്റൊരു ഗോവിന്ദ ചാമി ആകുന്നു. അല്ലെങ്കില്‍ അവന്റെ പ്രവര്‍ത്തി കാരണം ഏതെങ്കിലും അമ്മമാരുടെയോ, പെണ്‍കുട്ടിയുടെയോ ജീവിതം തകരുന്നു. അങ്ങനെ ഒരു അവസരം ഉണ്ടാകാതിരക്കാനാണ് നമ്മള്‍ ഈ മിഷനുമായി മുന്നോട്ട് വന്നത്.

എല്ലാം തേടി പിടിച്ച് നന്നാക്കാം എന്നോ അല്ലെങ്കില്‍ ഇങ്ങനെയുള്ളവരെ എല്ലാം കെട്ടുകെട്ടിച്ച് നാട് നന്നാക്കാന്‍ കഴിയുമെന്നോ പൂര്‍ണ്ണ വിശ്വസവും ഞങ്ങള്‍ക്കില്ല പക്ഷേ കഴിയാവുന്നത് ഞങ്ങള്‍ ചെയ്യും . അത് ഏതൊക്കെ ശക്തി വന്ന് എതിര്‍ത്താലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോവും ഒരു സംശയവും വേണ്ടാ. പിന്നെ തെറ്റ് ഏത് ശരി ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലെ കുട്ടികളെ തെറ്റിന്റെ വഴിയിലേക്ക് നയിക്കാന്‍ സമൂഹത്തില്‍ ഇപ്പോള്‍ ‘ഒരു കൂട്ടര്‍’ ഇറങ്ങിയിട്ടുണ്ട്. അവര്‍ എത്ര കിണഞ്ഞ് പരിശ്രമിച്ചാലും എന്തൊക്കെ കുപ്രചരണങ്ങള്‍  അതിനെതിരെ നടത്തിയാലും ഞങ്ങള്‍ ഈ മിഷന്‍ മുന്നോട്ട് കൊണ്ട് പോകുക തന്നെ ചെയ്യും. സ്വന്തം അമ്മയെയും പെങ്ങളെയും കൊച്ചുകുട്ടികളെയും വരെ കാമത്തിന്റെ കണ്ണ് കൊണ്ട് കാണുന്നവന്മാര്‍ക്ക് കേരള സൈബര്‍ വരിയേഴ്സിന്റെ കോടതിയില്‍ മാപ്പില്ല. ഇതൊരു വാണിംഗ് കൂടിയാണ.് ഞങ്ങള്‍ എന്നും ഉണ്ടാവും നിഴലായി നിങ്ങടെയൊക്കെ പിന്നില്‍. അങ്ങനെയുള്ളവരെ ഇനിയും സമൂഹത്തിന്റെ മുന്നില്‍ തുറന്ന് കാട്ടുക തന്നെ ചെയ്യും.

Related posts