സോഷ്യല്‍മീഡിയിയല്‍ സിപിഎമ്മിന് അനുകൂലമായി ഓരോ വിഷയവും വളച്ചൊടിക്കുന്ന പേജാണ് പോരാളി ഷാജി. സൈബര്‍ ഇടത്തില്‍ കള്ളവോട്ടടക്കമുള്ള കാര്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതും ഇതേ പേജാണ്. ഇപ്പോള്‍ ഈ പേജിനെതിരേ ഫേസ്ബുക്കിന് മാസ് റിപ്പോര്‍ട്ടിംഗാണ് നടക്കുന്നത്.
പേജിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം അനുഭാവികള്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും കൊണ്ട് തളരില്ലെന്നും ഒരു പോരാളി ഷാജി മരിച്ചാല്‍ നൂറു ഷാജിമാര്‍ ഉയര്‍ത്തെണീക്കുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്. ഇതോടെ ഇതേ പേരില്‍ ഫേസ്ബുക്കില്‍ നിരവധി പുതിയ പേജുകളും എത്തിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.