കോട്ടയം: കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ ജില്ലയില്‍നിന്നു കാണാതായ മുപ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരികെ നല്കി കോട്ടയം സൈബര്‍ പോലീസ്.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് നഷ്ടപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ തിരികെ നല്കി. പാലക്കാട് മുതല്‍ തിരുനെല്‍വേലി വരെയുള്ള 30 പേരുടെ മൊബൈല്‍ ഫോണുകളാണ് തിരികെ നല്‍കിയത്.
കോട്ടയം സൈബര്‍ പോലീസ് നിരന്തരമായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഫോണുകള്‍ കണ്ടെത്തിയത്. മൊബൈല്‍ മോഷ്ടാക്കള്‍ ഇത്തരം മൊബൈലുകള്‍ മോഷണശേഷം വില്‍ക്കുകയാണ് പതിവ്.
ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ നിസാര വിലയ്ക്ക് വാങ്ങി കടയില്‍ വില്പന നടത്തുന്ന കടയുടമകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കെ. കാര്‍ത്തിക് പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം. വര്‍ഗീസ്, സൈബര്‍ സ്റ്റേഷന് എസ്എച്ച്ഒ വി.ആര്. ജഗദീഷ്, എസ്ഐ പി.എന്‍. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.