നിങ്ങളെ വലയിൽ വീഴ്ത്താൻ സൈബർ തട്ടിപ്പുകാർ ഇന്ന് പലയിടത്തും പതിയിരിപ്പുണ്ട്. അത്തരത്തിലൊരു സൈബർ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഓഫീസറാണ് എന്ന പേരിൽ കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് ഒരു വീഡിയോ കാൾ വന്നു. പോലീസ് യൂണിഫോം ധരിച്ചാണ് യുവാവിനെ അവർ വിളിച്ചത്.
താൻ അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ യുവാവിനോട് സംസാരിക്കുന്നത്. പിന്നീട് യുവാവിന്റെ മുഖം കാണിക്കാൻ ആവശ്യപ്പെട്ടു. ആ സമയം യുവാവ് തന്റെ നായക്കുട്ടിയെ കാമറയ്ക്ക് മുന്നിൽ കാണിച്ച് കൊടുത്തു.
‘ഇതാ സാർ ഞാൻ കാമറയ്ക്ക് മുന്നിൽ വന്നു എന്ന് പറഞ്ഞ് ഒന്നുകൂടി നായയെ കാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും തങ്ങളെ ഇവൻ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസിലായി.
അതേസമയം , യുവാവിന്റെ ഈ പ്രവൃത്തികണ്ട് വിളിച്ചയാൾ ചിരി അടക്കിപ്പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും സംഗതി പാളി എന്ന് മനസിലായതോടെ വിളിച്ചവർ ഫോൺ വച്ച് സ്ഥലം വിട്ടു.