മാനന്തവാടി: 130 രൂപ മുടക്കിയാൽ 30 മിനിറ്റിനകം 5,000 രൂപ വരെ സന്പാദിക്കാമെന്ന മോഹനവാഗ്ദാനവുമായി വയനാട്ടിലും ഓണ്‍ലൈൻ തട്ടിപ്പ്. സമീപകാലത്താണ് തട്ടിപ്പുകാരുടെ സന്ദേശം വാട്ട്സാപ്പിൽ എത്തിത്തുടങ്ങിയത്.
സന്ദേശത്തിൽ പറയുന്ന ലിങ്കിൽ കയറി 130 രൂപ അടച്ച് 30 മിനിറ്റുവരെ ചെലവഴിച്ചാൽ 1,500 രൂപ മുതൽ 5,000 രൂപ വരെ സന്പാദിക്കാമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം.
തട്ടിപ്പുസംഘം ഹാക്ക് ചെയ്ത മൊബൈൽ നന്പറുകളിലാണ് സന്ദേശം എത്തുന്നതെന്നു സൂചനയുണ്ട്. നിരവധി പേർ തട്ടിപ്പുസംഘത്തിന്റെ വലയിൽപ്പെട്ടതായാണ് വിവരം.
നഷ്ടപ്പെട്ടതു ചെറിയ തുകയായതിനാൽ പലരും പോലീസിൽ പരാതി നൽകുന്നില്ല. ഇതു തട്ടിപ്പുകാർക്കു സൗകര്യമാകുകയാണ്. തട്ടിപ്പിനെതിരേ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകുമെന്നു ജില്ലാ കമ്മിറ്റിയംഗം എ.കെ. റൈഷാദ് പറഞ്ഞു.